Monday September 24th, 2018 - 1:40:am
topbanner

മുത്തലാഖ് ക്രിമിനല്‍ കുറ്റം: പാര്‍ലമെന്റ് ബില്‍ പാസാക്കി

Anju NC
മുത്തലാഖ് ക്രിമിനല്‍ കുറ്റം: പാര്‍ലമെന്റ് ബില്‍ പാസാക്കി

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളിയാണ് സഭ ബില്‍ പാസാക്കിയത്. ബില്‍ മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ഇന്ന് ചരിത്രദിനമാണെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബില്‍ അവതരിപ്പിക്കുന്നതിനെ സിപിഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികള്‍ എതിര്‍ത്തു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ ശബ്ദവോട്ടോടെ നേരത്തെ ലോക്‌സഭ തള്ളി. ബില്‍ പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ ഇനി രാജ്യസഭ പരിഗണിക്കും.

മുത്തലാഖ് ബില്ലില്‍ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് സഭയെ അറിയിച്ചു. ജയിലിലുള്ളയാള്‍ എങ്ങനെ ജീവനാംശം നല്‍കും. ജീവനാംശം നിര്‍ണയിക്കുന്നതില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ബഹളം വെച്ചത്. ഏകപക്ഷീയമായ നിലപാട് എന്ന് ആരോപിച്ച് മുസ്ലീം ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഒറ്റയടിക്കു മൂന്ന് തവണ തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലില്‍ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലിലുള്ളത്. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടാകും.

English summary
lok sabha passes tripple talaq bill
topbanner

More News from this section

Subscribe by Email