Tuesday September 25th, 2018 - 1:04:pm
topbanner

കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ ; സുപ്രധാന ബില്‍ ലോക്‌സഭ പാസാക്കി

suji
കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ ; സുപ്രധാന ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി ; 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പരമാവധി വധശിക്ഷ വരെ നല്‍കാവുന്ന തരത്തില്‍ പോക്‌സോ നിയമത്തില്‍ വരുത്തിയ ഭേദഗതി ലോക്‌സഭ ഐക്യകണ്ഠമായി പാസാക്കി. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചിരുന്നു.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം അനുസരിച്ച് നിലവില്‍ ഈ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. കുറഞ്ഞ ശിക്ഷ ഏഴു വര്‍ഷമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വരു്തി ലൈംഗീക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കണമെന്നും ബില്ലില്‍ പറയുന്നു. കൂട്ട ലൈംഗീക അതിക്രമത്തിന് ആ ജീവനാന്തം തടങ്കല്‍ അല്ലെങ്കില്‍ വധശിക്ഷയാകും നല്‍കുക. ലൈംഗീക അതിക്രമ കേസുകളുടെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണം. മാത്രമല്ല ലൈംഗീക അതിക്രമത്തിന് ഇരയാകുന്നവരുടെ മൊഴി വനിതാ പോലീസ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു.

രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയിട്ടുണ്ട് .

Read more topics: lok sabha, bill,child rape convicts
English summary
lok sabha passes bill to provide death to child rape convicts
topbanner

More News from this section

Subscribe by Email