Tuesday March 26th, 2019 - 8:15:am
topbanner
topbanner

രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടിവിട്ടു

Raji Mejo
രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടിവിട്ടു

ബികാനര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുമാറുന്ന നേതാക്കളുടെ എണ്ണം വര്‍ധിക്കുന്നു. സീറ്റ് തര്‍ക്കത്തിനൊടുവില്‍ രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും പാര്‍ട്ടി വിട്ടു. ബി.ജെ .പി വെറ്ററന്‍ ദേവി സിംഗ് ഭാട്ടിയയാണ് പാര്‍ട്ടിവിട്ടത്.

ബികാനറില്‍ അര്‍ജുന്‍ രാം മേഘ്‌വാളിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നപടി. തന്റെ രാജി ബിജെപി കേന്ദ്ര നേതൃത്വത്തിനു അയച്ചതായി ദേവി സിംഗ് പറഞ്ഞു. മേഘ്‌വാള്‍ കോണ്‍ഗ്രസ് ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഏഴു തവണ എം.എല്‍.എ.യായ ദേവി സിംഗ് ആരോപിക്കുന്നു. ബികാനറില്‍ മേഘ്‌വാളിനു സീറ്റ് നിഷേധിച്ചാല്‍ മാത്രമേ താന്‍ പാര്‍ട്ടിയിലുണ്ടാകുകയുള്ളൂന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

 

English summary
BJPs senior leader quits party devi sing bhati
topbanner

More News from this section

Subscribe by Email