Tuesday March 26th, 2019 - 8:01:am
topbanner
topbanner

ഒഡീഷയിലെ കോണ്‍ഗ്രസ് എം.എല്‍.എയും പാര്‍ട്ടി വിട്ടു

Raji Mejo
ഒഡീഷയിലെ കോണ്‍ഗ്രസ് എം.എല്‍.എയും പാര്‍ട്ടി വിട്ടു

ഒഡീഷ:ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒഡീഷയിലെ കോണ്‍ഗ്രസ് എം.എല്‍.എ പ്രകാശ് ചന്ദ്ര ബെഹ്‌റയാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചത്. കട്ടക്ക് ജില്ലയിലെ സലേപ്പൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു പ്രകാശ് ചന്ദ്ര ബെഹ്‌റ.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. എന്നാല്‍, ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് ബിജെപി അംഗത്വമെടുത്തിരുന്നു. ചന്ദ്ര ബെഹ്‌റ പക്ഷേ, ബി.ജെ.പി പാളയത്തിലേക്കാണോ എന്ന് വ്യക്തമായിട്ടില്ല.

മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍, ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മൂന്നു തവണ എം.പിയുമായിരുന്ന അരവിന്ദ് ശര്‍മ എന്നിവരാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

English summary
Congress MLA from Odisha also left the party
topbanner

More News from this section

Subscribe by Email