Thursday July 18th, 2019 - 4:17:am
topbanner
topbanner

പ്രതിപക്ഷ ബഹളം: അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

ANJU NC
പ്രതിപക്ഷ ബഹളം: അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളം മൂലം കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനാല്‍ സഭ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ പ്രമേയം പരിഗണിക്കുന്നത് ഒഴിവാക്കിയത്. പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനാല്‍ അത് ചര്‍ച്ചക്കെടുക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്ന് സ്പീക്കര്‍ അംഗങ്ങളെ അറിയിച്ചു.

പ്രമേയം വോട്ടിനിടുമ്പോള്‍ വോട്ട് കൃത്യമായി തിരിച്ചറിയണമെങ്കില്‍ ബഹളം നിര്‍ത്തി സമാധാനം പാലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കറുടെ വാക്കുകള്‍ ചെവിക്കൊള്ളാതെ അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കോണ്‍ഗ്രസ്, ഇടതുകക്ഷികള്‍, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ടിആര്‍എസും ബിജെഡിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. കാവേരി ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യാമെന്ന് എഐഎഡിഎംകെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

English summary
lok sabha dispersed without considering no confidence motion
topbanner

More News from this section

Subscribe by Email