Sunday August 18th, 2019 - 10:48:am
topbanner
topbanner

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്

RA
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. എ​എ​പി​യു​ടെ പി​ടി​വാ​ശി​യാ​ണ് സ​ഖ്യ​സാ​ധ്യ​ത​ക​ളെ ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് എ​ഐ​സി​സി വ​ക്താ​വ് പി.​സി ചാ​ക്കോ പ​റ​ഞ്ഞു. വ​ള​രെ കാ​ല​മാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന സ​ഖ്യ ച​ര്‍​ച്ച​ക​ള്‍ അ​വ​സാ​നി​ച്ചുവെന്നും അദ്ദേ​ഹം പറഞ്ഞു.

ഡ​ല്‍​ഹി​യി​ലെ ഏ​ഴു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​എ​പി നേ​താ​വ് സ​ഞ്ജ​യ് സിം​ഗു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ മൂ​ന്നു സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സും നാ​ലു സീ​റ്റി​ല്‍ എ​എ​പി​യും മ​ത്സ​രി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ഖ്യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ എ​എ​പി പ​റ​ഞ്ഞ വാ​ക്ക് തി​രി​ച്ചെ​ടു​ത്തു. ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് എ​എ​പി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും പി.​സി ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​രി​യാ​ന​യി​ലെ 10 സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ്-​ആ​റ്, ജെ​ജെ​പി-​മൂ​ന്ന്, എ​എ​പി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ സീ​റ്റ് ധാ​ര​ണ വേ​ണ​മെ​ന്നാ​യി​രു​ന്നു എ​എ​പി ആ​വ​ശ്യം. എ​ന്നാ​ല്‍, ഏ​ഴു സീ​റ്റ് വേ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​റ​ച്ചു​നി​ന്നു.

English summary
lok saba election delhi congress
topbanner

More News from this section

Subscribe by Email