Monday February 18th, 2019 - 2:02:pm
topbanner

മദ്യം ചോദിച്ചിട്ട് കൊടുക്കാത്ത എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി

RA
മദ്യം ചോദിച്ചിട്ട് കൊടുക്കാത്ത എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി

ന്യൂഡൽഹി : കൂടുതല്‍ മദ്യം കൊടുക്കാത്തതിന്‍റെ പേരില്‍ വിമാനയാത്രയ്ക്കിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി. ശനിയാഴ്ച മുംബെെയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് ഐറിഷ് വനിതയാണ് മദ്യപിച്ച് ലക്കുകെട്ട് ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്ത് തുപ്പുകയും ചെയ്തത്.

അസഭ്യം വര്‍ഷം തുടങ്ങിയതോടെ മറ്റു യാത്രക്കാരും പരാതിയുമായി എത്തിയത് ജീവനക്കാര്‍ക്ക് തലവേദനയായി.അന്താരാഷ്ട്ര അഭിഭാഷകയാണ് താനെന്ന് യുവതി ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ബിസിനസ്സ് ക്ലാസ് യാത്രക്കാരെ നിങ്ങള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും പാലസ്തീന്‍ ജനതയ്ക്കും വേണ്ടി പോരാടുന്ന ആളാണ് താനെന്നും യുവതി പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന് താന്‍ പറഞ്ഞാല്‍ എല്ലാം തീര്‍ന്നെന്നും യുവതി പറയുന്നു. വിമാനത്തിനുള്ളിലെ യുവതിയുടെ പ്രകടനങ്ങളുടെ ദൃശ്യങ്ങളുടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Viral News

Read more topics: liquer issue, air india, employ
English summary
liquer issue air india employ
topbanner

More News from this section

Subscribe by Email