Wednesday November 21st, 2018 - 3:16:am
topbanner

മദ്യം കഴിക്കണമെങ്കില്‍ ഇനി ആധാര്‍ വേണം

rajani v
മദ്യം കഴിക്കണമെങ്കില്‍ ഇനി ആധാര്‍ വേണം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ന്യൂജെന്‍ തലമുറക്കാര്‍ക്ക് ഇനി മദ്യം കഴിക്കാന്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരും. ഡല്‍ഹിയില്‍ 25 വയില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കുറ്റകരമാണ്.

എന്നാല്‍ യാതൊരു തടസവുമില്ലാതെ ഏതു പ്രായക്കാര്‍ക്കും മദ്യഷോപ്പുകളിലും ഹോട്ടലുകളിലും പബുകളിലും മദ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍പെടുന്നവരിലേറെയും കൗമാരക്കാരുമാണ്.

ഇതിന് തടയിടാനാണ് വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷം മതി മദ്യവില്‍പനയെന്ന തീരുമാനം ഇനി ഡല്‍ഹി നടപ്പാക്കുന്നത്.

25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ മദ്യം നല്‍കിയാല്‍ പിഴ ഒരുലക്ഷമാകും.

 

 

Read more topics: liquer, adhar, compalsary
English summary
liquer adhar compalsary
topbanner

More News from this section

Subscribe by Email