Sunday September 23rd, 2018 - 2:46:am
topbanner

ഹരിയാനയില്‍ കോളേജ് ലെക്ചററെ വിദ്യാര്‍ത്ഥി വെടിവെച്ച് കൊന്നു

suji
ഹരിയാനയില്‍ കോളേജ് ലെക്ചററെ വിദ്യാര്‍ത്ഥി വെടിവെച്ച് കൊന്നു

സര്‍ക്കാര്‍ കോളേജ് ലെക്ചററെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കോളേജില്‍ വെച്ച് വെടിവെച്ച് കൊന്നു. ഹരിയാനയിലെ സോനിപത് സര്‍ക്കാര്‍ കോളേജിലാണ് സംഭവം. രാജേഷ് മാലിക് എന്ന ലെക്ചററാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. കൊലപാതകത്തിന് ശേഷം വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു.

കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. നാടന്‍ തോക്ക് ഉപയോഗിച്ചാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മൂന്ന് ബുള്ളറ്റുകളാണ് അധ്യാപകന്റെ ശരീരത്തില്‍ തുളച്ചുകയറിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

മകന്റെ മരണവാര്‍ത്ത അറിഞ്ഞ രാജേഷിന്റെ പിതാവ് കുഴഞ്ഞുവീണതായി പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുള്ളതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊല്ലപ്പെട്ട അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ വ്യക്തിവൈരാഗ്യം നിലനിന്നിരുന്നതായാണ് വിവരം.

ക്ലാസ് നടക്കവെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നതെന്നും അല്ല ഓഫീസില്‍ വെച്ചാണ് സംഭവമെന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.

 

English summary
lecturer shot dead by student in sonipat college
topbanner

More News from this section

Subscribe by Email