Wednesday November 21st, 2018 - 1:29:pm
topbanner

യുവരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍

Jikku Joseph
യുവരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍

ചണ്ഡിഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനനെതിരെ ഒരിടത്തും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് യുവരാജിന്റെ അഭിഭാഷകന്‍. യുവാരാജിനും സഹോദരനും അമ്മയ്ക്കുമെതിരേ ഗാര്‍ഹിക പീഡനക്കുറ്റം ആരോപിച്ച് യുവരാജിന്റെ സഹോദരന്‍ സൊരാവര്‍ സിംഗിന്റെ ഭാര്യയും ബിഗ് ബോസ് ടിവി ഷോ മത്സരാര്‍ഥിയുമായിരുന്ന അകാന്‍ഷ ശര്‍മ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

പരാതിയെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് സ്റ്റേഷനില്‍ എത്തണമെന്ന് മാത്രമാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യുവതി നല്‍കിയ പരാതിപോലും നിലനില്‍ക്കില്ലെന്നും അഭിഭാഷകനായ ദമന്‍ബീര്‍ സിംഗ് വ്യക്തമാക്കി.

English summary
lawyer of yuvraj singh refutes domestic violence allegations against the family
topbanner

More News from this section

Subscribe by Email