Wednesday November 14th, 2018 - 11:11:pm
topbanner

ലാവ്‌ലിന്‍ കേസ് ; സിബിഐ അപ്പീലില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും

rajani v
ലാവ്‌ലിന്‍ കേസ് ; സിബിഐ അപ്പീലില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. കേസിലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്. വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.

ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആഗസ്ത് 22നാണ് പിണറായിയെയും മറ്റുള്ളവരെയും വിചാരണ ചെയ്യാതെ ഒഴിവാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ജനറേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയറായിരുന്ന എം. കസ്തൂരി അയ്യര്‍ അടക്കം മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു.

ഒരേ കേസിലെ പ്രതികളെ വിചാരണയ്ക്ക് മുമ്ബ് തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് അസാധാരണമാണെന്ന് സിബിഐ നല്‍കിയ അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്. വിധിക്കെതിരെ കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരി അയ്യര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

 

Read more topics: lavilin case, supremcourt,harji
English summary
lavilin case supremcourt harji
topbanner

More News from this section

Subscribe by Email