Sunday September 23rd, 2018 - 2:37:am
topbanner

ഹെഡ്‌ലി രണ്ടാമനെന്നറിയപ്പെടുന്ന ഭീകരനെ പിടികൂടി ; പൊളിച്ചത് വന്‍ ആക്രമണ പദ്ധതി

suji
ഹെഡ്‌ലി രണ്ടാമനെന്നറിയപ്പെടുന്ന ഭീകരനെ പിടികൂടി ; പൊളിച്ചത് വന്‍ ആക്രമണ പദ്ധതി

ഹെഡ്‌ലി രണ്ടാമനായി അറിയപ്പെടുന്ന ഭീകരനെ വാരണാസിയില്‍ പിടികൂടി.ദേശീയ സുരക്ഷാ ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത ശ്രമത്തിലാണ് മഹാരാഷ്ട്ര സ്വദേശിയായ അബ്ദുള്‍ നയിം എന്ന ഭീകരനെ പിടികൂടിയത് .മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ അബു ജുന്‍ഡാലിന്റെ അടുപ്പക്കാരനെന്നാണ് സൂചന.

2008ല്‍ മുംബൈ ഭീകരാക്രമണം നടപ്പാക്കിയത് അമേരിക്കക്കാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന ലഷ്‌കറെ തയിബ ചാരനായിരുന്നു.ഇയാളുടെ അനുയായിയാണ് നയീമെന്ന വിലയിരുത്തലിലാണ് പോലീസ് .കശ്മീരിലെ സൈനീക ക്യാമ്പുകളേടും വൈദ്യുത പ്ലാന്റുകളുടേയും വീഡിയോ ഇയാളുടെ പക്കലുണ്ട് .ഹിമാചല്‍ കസോളില്‍ സന്ദര്‍ശനം നടത്തിയ അയാള്‍ ഇസ്രയേലികള്‍ക്കെതിരേയും മറ്റ് വിദേശികള്‍ക്കെതിരേയും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സേന വ്യക്തമാക്കുന്നു.
വലിയ ആക്രമണ പദ്ധതിയാണ് പൊളിച്ചത്.നേരത്തെ അറസ്റ്റിലായിരുന്ന നയിം പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

Read more topics: lashkar,varanasi,arrest
English summary
lashkar operative arrested from varanasi
topbanner

More News from this section

Subscribe by Email