topbanner
Saturday December 16th, 2017 - 7:12:am
topbanner
topbanner

ഹിമാചില്‍ വന്‍ മണ്ണിടിച്ചില്‍; 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Jikku Joseph
ഹിമാചില്‍ വന്‍ മണ്ണിടിച്ചില്‍; 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഷിംല: ഹിമാചല്‍ പ്രദേശിലെ മാന്‍ഡി-പത്താന്‍കോട്ട് എന്‍എച്ച് 154ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസുകള്‍ കൂട്ടിയിടിച്ച് അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ രണ്ടു ബസുകളിലെ യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു.

ഒട്ടേറെ വാഹനങ്ങള്‍ മണ്ണിടിച്ചിലില്‍ പെട്ടതായി സൂചനയുണ്ട്. തിരക്കേറിയ എന്‍എച്ച് 154ല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി ഹിമാചല്‍ പ്രദേശ് ഗതാഗത മന്ത്രി ജി.എസ്. ബാലി സ്ഥിരീകരിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് കഴിഞ്ഞ അര്‍ധരാത്രിയില്‍ മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള മാന്‍ഡി-അവൂട്ട് ദേശീയപാത 21 താല്‍ക്കാലികമായി അടച്ചിട്ടു.

English summary
land sliding in himachal 50 fear dead
topbanner topbanner

More News from this section

Subscribe by Email