Monday November 19th, 2018 - 10:43:am
topbanner

മലയാളിയെ കടാക്ഷിച്ച് ആറര കോടിയുടെ ദുബായ് ജാക്ക്‌പോട്ട്; ആഡംബര കാര്‍ ഇന്ത്യക്കാരിക്ക്

suji
മലയാളിയെ കടാക്ഷിച്ച് ആറര കോടിയുടെ ദുബായ് ജാക്ക്‌പോട്ട്; ആഡംബര കാര്‍ ഇന്ത്യക്കാരിക്ക്

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവത വീണ്ടും ഇന്ത്യക്കാരെ കടാക്ഷിച്ചു. 1 മില്ല്യണ്‍ യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ദുബായ് ജാക്ക്‌പോട്ട് ഇക്കുറി മലയാളിക്കാണ് കൈവന്നിരിക്കുന്നത്. കുവൈറ്റില്‍ ജോലി ചെയ്യുന്ന സന്ദീപ് മേനോനാണ് ആ ഭാഗ്യവാന്‍.

1999-ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ച ശേഷം വമ്പന്‍ സമ്മാനം നേടുന്ന 132ാമത്തെ ഇന്ത്യക്കാരനാണ് സന്ദീപെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ജീവിതത്തില്‍ ഇന്നുവരെ ഒന്നിലും വിജയിച്ചില്ല. ഇത്രയും വലുതായി ഒരിക്കലും നേടിയിട്ടില്ല. ഈ വമ്പന്‍ സര്‍പ്രൈസിന് ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് ഒരുപാട് നന്ദി', സന്ദീപ് പ്രതികരിച്ചുയ

മറ്റൊരു സമ്മാനമായ ആഡംബര കാര്‍ ഇന്ത്യക്കാരിയെ തന്നെയാണ് തേടിയെത്തിയത്. ദുബായിലുള്ള ശാന്തി ബോസിനാണ് ബിഎംഡബ്യു ആര്‍ നയണ്‍ ടി സ്‌ക്രാംബ്ലര്‍ സമ്മാനം ലഭിച്ചത്. ദുബായിലുള്ള ഈജിപ്ത് പൗരന്‍ ഹൊസാം സല്‍മാന് ബിഎംഡബ്യു 750എല്‍ഐ ലക്ഷ്വറി സില്‍വര്‍ മെറ്റാലിക് ലഭിച്ചു.

ഈ മാസം ആദ്യം യുഎഇ നറുക്കെടുപ്പില്‍ 1.9 മില്ല്യണ്‍ യുഎസ് ഡോളര്‍ ജാക്ക്‌പോട്ടും ഇന്ത്യക്കാരനാണ് ലഭിച്ചത്. അബുദാബി നറുക്കെടുപ്പില്‍ ജനുവരിയില്‍ 12 മില്ല്യണ്‍ ദിര്‍ഹം മലയാളിയെ തേടിയെത്തിയിരുന്നു.

 

English summary
kuwait based indian wins usd 1 million jackpot in dubai duty free raffle
topbanner

More News from this section

Subscribe by Email