Tuesday May 21st, 2019 - 8:16:am
topbanner
topbanner

നിങ്ങള്‍ രാജ്യം മുഴുവന്‍ ചുറ്റി ചായ വിറ്റുണ്ടാക്കിയ കാശാണോ ബിജെപിയുടെ കയ്യില്‍; അഴിമതി രഹിത സര്‍ക്കാറെന്ന വാക്കുകളെ കളിയാക്കി കുമാരസ്വാമി

suji
നിങ്ങള്‍ രാജ്യം മുഴുവന്‍ ചുറ്റി ചായ വിറ്റുണ്ടാക്കിയ കാശാണോ ബിജെപിയുടെ കയ്യില്‍; അഴിമതി രഹിത സര്‍ക്കാറെന്ന വാക്കുകളെ കളിയാക്കി കുമാരസ്വാമി

ബിജെപിയുടേത് അഴിമതി രഹിത സര്‍ക്കാരെന്ന അവകാശ വാദത്തെ കളിയാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. 'അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കുമെന്നാ്ണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്ത് അഴിമതി രഹിത സര്‍ക്കാര്‍. മോദി രാജ്യം മുഴുവന്‍ ചുറ്റി ചായ വിറ്റുണ്ടാക്കിയ കാശാണോ ബി.ജെ.പിയെ സമ്പന്നമാക്കിയത്. അഴിമതി രഹിത സര്‍ക്കാര്‍ എന്ന അവകാശം തെറ്റാണ്. കാര്‍വാറിലെ ബി.ജെ.പി നേതാവിന്റെ പക്കല്‍ നിന്ന് 78 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഈ പണം എവിടെ നിന്ന് വന്നു' കുമാരസ്വാമി മാധ്യമങ്ങളോട് ചോദിച്ചു.

രാജ്യസ്‌നേഹത്തെക്കുറിച്ച് തനിക്ക് മോദി ക്ലാസെടുക്കേണ്ടതില്ലെന്നും കുമാരസ്വാമി പറഞ്ഞു. ദേവ ഗൗഡ പ്രധാനമന്ത്രിയായിരുന്ന സമയത്ത് കശ്മീരില്‍ ഒരു ബോംബ് സ്ഥോടനം പോലും നടന്നില്ലെന്നും, മോദി പാകിസ്ഥാനില്‍ പോയി എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയതെന്ന് ദൈവത്തിനെ അറിയൂ എന്നും കുമാരസ്വാമി പറഞ്ഞു.

ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസും സംസ്ഥാനത്തെ സഖ്യകക്ഷിയായ ജെ.ഡി.എസും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സംസാരിക്കുന്നതെന്ന് മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്.

 

Read more topics: kumaraswami,bjp
English summary
kumaraswami mock modi and bjp
topbanner

More News from this section

Subscribe by Email