Tuesday May 22nd, 2018 - 1:50:pm
topbanner

ഓട്ടോറിക്ഷയില്‍ സഹയാത്രികരുടെ പീഡനം; രക്ഷപ്പെടാന്‍ യുവതി ഓട്ടോയില്‍ നിന്നും ചാടി

suji
ഓട്ടോറിക്ഷയില്‍ സഹയാത്രികരുടെ പീഡനം; രക്ഷപ്പെടാന്‍ യുവതി ഓട്ടോയില്‍ നിന്നും ചാടി

ഓട്ടോറിക്ഷയില്‍ നിരവധി യാത്രക്കാര്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് കൊല്‍ക്കത്തയില്‍ ഒരു സ്ഥിരം കാഴ്ചയാണ്. യാത്രക്കാര്‍ പലപ്പോഴും ഡ്രൈവറുടെ ഇരുവശത്തും സ്ഥാനം പിടിക്കുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു യുവതിക്ക് ഇത്തരമൊരു ഓട്ടോ യാത്രയില്‍ നേരിട്ട അനുഭവം ഞെട്ടിക്കുന്നതാണ്.

സൗത്ത് കൊല്‍ക്കത്തയിലെ ഗരിയാഘട്ടില്‍ നിന്നുമാണ് യുവതി ഓട്ടോയില്‍ കയറിയത്. പിന്നില്‍ മൂന്ന് പുരുഷന്‍മാര്‍ യാത്ര ചെയ്തിരുന്നതിനാല്‍ ഇവര്‍ ഡ്രൈവര്‍ക്കൊപ്പം മുന്നിലാണ് ഇരുന്നത്. യാത്ര ആരംഭിച്ചതിന് പിന്നാലെ പിന്നിലുള്ള യാത്രക്കാര്‍ യുവതിയെ ലൈംഗികമായ രീതിയില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി.

ഇതോടൊപ്പം ഡ്രൈവറുടെ വലത് ഭാഗത്തുള്ള യാത്രക്കാരനും ഇവരെ കയറിപ്പിടിച്ചു. എതിര്‍ത്തെങ്കിലും യാത്രക്കാര്‍ നടപടി തുടര്‍ന്നു. വാഹനം നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ വിസമ്മതിച്ചു. ഇതോടെ ഭയപ്പെട്ട യുവതി ഓട്ടോയില്‍ നിന്നും യുവതി എടുത്ത് ചാടുകയായിരുന്നു.

പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് ശ്രദ്ധിക്കാതിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

 

English summary
kolkata woman jumps off running auto rickshaw to escape sexual harassment

More News from this section

Subscribe by Email