Friday April 19th, 2019 - 2:10:pm
topbanner
topbanner

വാട്‌സ്ആപ് വീഡിയോ കോളില്‍ വഴക്കിട്ടു; കാമുകിയെ സാക്ഷിയാക്കി ലൈവില്‍ കൗമാരക്കാരന്റെ ആത്മഹത്യ

suji
വാട്‌സ്ആപ് വീഡിയോ കോളില്‍ വഴക്കിട്ടു; കാമുകിയെ സാക്ഷിയാക്കി ലൈവില്‍ കൗമാരക്കാരന്റെ ആത്മഹത്യ

കൊല്‍ക്കത്ത: ആത്മഹത്യ ലൈവില്‍ ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. കഴിഞ്ഞ ദിവസം സൈന്യത്തില്‍ ജോലി ലഭിക്കാത്തതിന്റെ നിരാശയില്‍ ഫേസ്ബുക്ക് ലൈവില്‍ സുഹൃത്തുക്കളെ സാക്ഷിയാക്കി ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാമുകിയുമായി വഴക്കിട്ട കൗമാരക്കാരന്‍ വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആത്മഹത്യ ലൈവാക്കിയത്.

സൗത്ത് 24 പര്‍ഗാനസ് ജില്ലയിലെ ബറൂയിപൂര്‍ പ്രദേശത്താണ് സംഭവം നടന്നത്. കാമുകിയുമായി വഴക്കിട്ടതിനെത്തുടര്‍ന്നാണ് പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വാടക വീട്ടില്‍ വെച്ചായിരുന്നു ആണ്‍കുട്ടി ജീവനൊടുക്കിയത്.

വീട്ടില്‍ നിന്നും രാവിലെ ആണ്‍കുട്ടി പുറത്തുവരാതിരുന്നതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് വാതില്‍ പൊളിച്ച് അകത്ത് കടന്നത്. അകത്തെത്തുമ്പോള്‍ കൗമാരക്കാരന്‍ സീലിംഗില്‍ തൂങ്ങിയിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് പോവീസ് സ്ഥലത്തെത്തി.

പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പെണ്‍കുട്ടിയ്‌ക്കെതിരെ ആണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

 

English summary
kolkata teen commits suicide on whatsApp video call after fight with girlfriend
topbanner

More News from this section

Subscribe by Email