Monday May 21st, 2018 - 8:37:pm
topbanner

പെണ്‍കുട്ടികള്‍ തമ്മില്‍ പ്രേമം; കൊല്‍ക്കത്ത സ്‌കൂളില്‍ മാതാപിതാക്കളുടെ പ്രതിഷേധം

suji
പെണ്‍കുട്ടികള്‍ തമ്മില്‍ പ്രേമം; കൊല്‍ക്കത്ത സ്‌കൂളില്‍ മാതാപിതാക്കളുടെ പ്രതിഷേധം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ സ്വവര്‍ഗ്ഗപ്രേമത്തിനെതിരെ സദാചാരം നടപ്പാക്കിയ പ്രധാന അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം. പെണ്‍കുട്ടികളെ ശരിയായ പാതയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് കമല ഗേള്‍സ് സ്‌കൂളിലെ അധികൃതര്‍ക്കെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയത്. രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്.

സ്‌കൂളിലെ 10 പെണ്‍കുട്ടികളെ സ്വവര്‍ഗ്ഗ പ്രേമികളായി മുദ്രകുത്തി പ്രധാന അധ്യാപിക പേപ്പറില്‍ എഴുതിവാങ്ങിച്ചിരുന്നു. ഇതറിഞ്ഞെത്തിയ രക്ഷിതാക്കളാണ് ആക്ടിംഗ് ഹെഡ്മിസ്ട്രസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ആരോപണവിധേയര്‍ക്കെതിരെ മറ്റ് ചില പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് നടപടി സ്വീകരിച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളില്‍ നിന്നാണ് ഇതുസംബന്ധിച്ച് അധികൃതര്‍ എഴുതി വാങ്ങിയത്. ഇതിന് ശേഷമാണ് മാതാപിതാക്കളെ സംഭവം അറിയിച്ചത്. പ്രശ്‌നമാകുമെന്ന് മനസ്സിലാക്കിയാണ് നേരത്തെ തന്നെ എഴുതി വാങ്ങിച്ചതെന്നാണ് അധികൃതരുടെ വാദം. സംഗതി ചര്‍ച്ച ചെയ്ത് കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നതിനായാണ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയതെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടികള്‍ പരസ്പരം കൈപിടിച്ചതും, തോളില്‍ കൈയിട്ടെന്നുമൊക്കെ പറഞ്ഞ് അതിനെ സ്വവര്‍ഗ്ഗപ്രേമമായി മുദ്രകുത്തുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

 

Read more topics: kolkata school, lesbians
English summary
Kolkata school accuses 10 girls of being lesbians

More News from this section

Subscribe by Email