Tuesday August 21st, 2018 - 6:33:am
topbanner

പിരിവ് ചോദ്യം ചെയ്തതിന് റാഗിംഗ്; ജൂനിയര്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ച് വീഡിയോ ചിത്രീകരിച്ചു; 5 പേര്‍ അറസ്റ്റില്‍

suji
പിരിവ് ചോദ്യം ചെയ്തതിന് റാഗിംഗ്; ജൂനിയര്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ച് വീഡിയോ ചിത്രീകരിച്ചു; 5 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: സെന്റ് പോള്‍സ് കത്തീഡ്രല്‍ മിഷന്‍ കോളേജില്‍ നടന്ന റാഗിംഗും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പ്രതികളായ അഞ്ച് പേരെ കൊല്‍ത്തത്ത പോലീസ് അറസ്റ്റ് ചെയ്തു. സെന്റ് പോള്‍സിലെ വിദ്യാര്‍ത്ഥികളായ അര്‍ണാബ് ഘോഷ്, അവിജിത്ത് ദൊലോയി, ക്ലര്‍ക്ക് അനന്ത പ്രമാണിക്, ടിഎംസി നേതാക്കളായ അബ്ദുള്‍ ഖയൂം മൊല്ലാ, ഷെയ്ഖ് ഇമാമുള്‍ ഹഖ് എന്നിവരാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തത്.

കോളേജ് പരിസരത്ത് വെച്ചായിരുന്നു സംഭവങ്ങള്‍. മെയ് 17നാണ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചത്. ഇവര്‍ നടത്തിയ ധനസമാഹരണത്തിന്റെ ചെലവുകളെക്കുറിച്ച് ചോദിച്ചതിനായിരുന്നു റാഗിംഗ്. ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടതോടെ വ്യാപകമായി പ്രചരിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പോലീസിലും, കോളേജ് അധികൃതരോടും നടപടി ആവശ്യപ്പെട്ടത്.

തങ്ങള്‍ പഠിച്ച സ്ഥാപനത്തിന്റെ അന്തസ്സ് കെടുത്തുന്നതോടൊപ്പം നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ ഭയന്നിരിക്കുകയാണെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശിലാദിത്യ ബസു പറഞ്ഞു. സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരികണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്, ബസു വ്യക്തമാക്കി. കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതോടൊപ്പം സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും ക്ലര്‍ക്കിനെയും പുറത്താക്കി.

കോളേജില്‍ പഠിക്കാത്തവര്‍ പോലും റാഗ് ചെയ്യാനെത്തുന്ന ഘട്ടത്തില്‍ സെന്റ് പോള്‍സ് കോളേജ് ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ടിഎംസി നേതാക്കളും സംഭവത്തില്‍ ഉള്‍പ്പെട്ടതോടെ തൃണമുല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും റാഗിംഗ് കേസുകളിലെ പ്രതികളെ വെറുതെവിടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാട്ടര്‍ജിയുടെ നിലപാട്. റാഗിംഗിന് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥി ഇപ്പോഴും ഭീഷണിയും അപമാനവും നേരിടുകയാണ്.

 

English summary
kolkata ragging case 5 arrested for making nude video of student in st Pauls college
topbanner

More News from this section

Subscribe by Email