Wednesday September 19th, 2018 - 1:09:am
topbanner
Breaking News

ബൈക്കിന്റെ ഇഎംഐ അടയ്ക്കാന്‍ സമ്മര്‍ദം; എച്ച്ഡിഎഫ്‌സി വൈസ് പ്രസിഡന്റിന്റെ കൊലപാതകത്തില്‍ ചുരുളഴിയുന്നു

suji
ബൈക്കിന്റെ ഇഎംഐ അടയ്ക്കാന്‍ സമ്മര്‍ദം; എച്ച്ഡിഎഫ്‌സി വൈസ് പ്രസിഡന്റിന്റെ കൊലപാതകത്തില്‍ ചുരുളഴിയുന്നു

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് എക്‌സിക്യൂട്ടീവ് സിദ്ധാര്‍ത്ഥ് സാംഗ്വിയുടെ കൊലപാതകത്തില്‍ പ്രതിയായ 20കാരന്‍ സര്‍ഫറാസ് ഷെയ്ഖ് അറസ്റ്റിലായി. തന്റെ മോട്ടോര്‍ബൈക്കിന്റെ ഇഎംഐ അടയ്ക്കാനുള്ള പണം കണ്ടെത്താനാണ് കൊല നടത്തിയതെന്ന് ഷെയ്ഖ് മജിസ്‌ട്രേറ്റിന് മുന്‍പാകെ വെളിപ്പെടുത്തി. മോഷണശ്രമം പാളിയതോടെയാണ് ഷെയ്ഖ് 39കാരനായ സാംഗ്വിയെ കൊലപ്പെടുത്തിയത്.

സെപ്റ്റംബര്‍ 5ന് ലോവര്‍ പാരെലിലെ കമലാ മില്‍സിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു സംഭവം. 45 കിമീറ്റര്‍ അകലെ കല്ല്യാണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയപ്പോയതാണെന്ന് ഷെയ്ഖ് പറയുന്നു. ഇഎംഐ അടയ്ക്കാനുള്ള സമ്മര്‍ദമേറിയതോടെയാണ് ഈ ജോലിക്ക് ഇറങ്ങിയത്. സാംഗ്വി കെട്ടിടത്തില്‍ നിന്നും വരുന്നതും പോകുന്നതും ശ്രദ്ധിച്ചിരുന്നു, ടാക്‌സി ഡ്രൈവറായ ഇയാള്‍ വെളിപ്പെടുത്തി.

സാംഗ്വി ശബ്ദം ഉയര്‍ത്തിയതോടെയാണ് ഇയാളുടെ കഴുത്ത് മുറിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പിന്‍സീറ്റിലെ ലെഗ് സ്‌പേസ് ഏരിയയില്‍ മൃതദേഹം ഒഴിപ്പിച്ചു. നവി മുംബൈയിലെ തന്റെ വീട്ടിലേക്ക് പോകും വഴി മൃതദേഹവും, കാറും ഉപേക്ഷിച്ചു. എന്നാല്‍ സാംഗ്വിയുടെ മൊബൈല്‍ ഫോണ്‍ കൈവശം സൂക്ഷിക്കാനുള്ള തീരുമാനമാണ് പോലീസിന് പിടിവള്ളിയായത്.

സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസിന്റെ സംശയം. ഓഫീസില്‍ നിന്നും തിരികെ വീട്ടില്‍ എത്താതെ വന്നതോടെയാണ് ഭാര്യ പോലീസിനെ സമീപിച്ചത്.

 

Read more topics: hdfc executive,kill, pay bike emi
English summary
killed hdfc executive for money was under pressure to pay bike emi
topbanner

More News from this section

Subscribe by Email