Tuesday August 21st, 2018 - 3:59:am
topbanner

പണത്തിനായി കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി ; വിലപേശല്‍ വഴക്കിലെത്തിയതോടെ കൊലപാതകം

suji
പണത്തിനായി കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി ; വിലപേശല്‍ വഴക്കിലെത്തിയതോടെ കൊലപാതകം

പണത്തിനായി കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി വിലപേശല്‍ നടത്തി. ഒടുവില്‍ കാര്യം നടക്കില്ലെന്നറിഞ്ഞതോടെ 16 കാരനെ കൊലപ്പെടുത്തി. ഗാസിയാബാദില്‍ നിന്നും നാലു ദിവസം മുമ്പ് സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയ ഒമ്പതാം ക്ലാസുകാരന്റെ മൃതദേഹം നോയിഡയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സൂത്രധാരനെന്ന് കരുതുന്ന 17 കാരനും സുഹൃത്ത് വിരാട് ശര്‍മ്മയും പിടിയിലായി. കൂട്ടാളിയായ ഗാസിയാബാദ് സ്വദേശി വിശാല്‍ ഒളിവിലാണ്.

ഇന്ദിരാപുരം സെന്റ് ഫ്രാന്‍സിസ് സ്‌കൂല്‍ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ട ആയുഷ് ശര്‍മ്മയും ഒന്നാം പ്രതിയായ 17 കാരനും. സാമ്പത്തിക ഭദ്രതയുള്ള വീട്ടില്‍ നിന്നാണെന്നറിഞ്ഞതോടെ 17 കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ആയുഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികളില്‍ ഒരാളായ വിരാടിന്റെ കടം തീര്‍ക്കുകയായിരുന്നു കിഡ്‌നാപ്പിന്റെ ലക്ഷ്യം.

തുടര്‍ന്ന് കമ്പ്യൂട്ടര്‍ സംശയം തീര്‍ക്കാനെന്ന പേരില്‍ നോയിഡയിലേക്ക് ആയുഷിനെ കൂട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തി വീട്ടില്‍ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭീഷണിയ്ക്ക് വഴക്കാതെ വഴക്കായപ്പോള്‍ ആയുഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടമായത് കണ്ട് പിടിക്കുമെന്ന ഭയത്തില്‍ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മൂന്നാം പ്രതിയ്ക്കായി അന്വേഷണത്തിലാണ് പോലീസ് .

 

Read more topics: kidnapped, killed
English summary
kidnapped for money 17 killed friend after arguent
topbanner

More News from this section

Subscribe by Email