Tuesday February 19th, 2019 - 9:24:pm
topbanner

മലയാളിയെയും പെണ്‍ സുഹൃത്തിനെയും രാജ്യതലസ്ഥാനത്ത് തോക്കുചൂണ്ടി കൊള്ളയടിച്ചു

NewsDesk
മലയാളിയെയും പെണ്‍ സുഹൃത്തിനെയും രാജ്യതലസ്ഥാനത്ത് തോക്കുചൂണ്ടി കൊള്ളയടിച്ചു

ന്യൂഡല്‍ഹി: തലസ്ഥാനനഗരിയില്‍ കശ്മീരി ഗേറ്റ് പോലീസ് ബൂത്തിന് സമീപ മലയാളിയെയും സുഹൃത്തിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി
പണവും സ്വര്‍ണവും കൊള്ളയടിച്ചു.

രോഹിണിയില്‍ താമസക്കാരായ പാലക്കാട് തിരുവില്വാമല കൈപ്പഞ്ചേരി മുരളീധരന്റെയും സുഹൃത്ത് തമിഴ്നാട് സ്വദേശിനി ജി. ഷാമിലിയുടെയും സ്വര്‍ണവും
പണവുമാണ് കവര്‍ന്നത്.

കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. നോയ്ഡയിലെ കമ്പനികളിലാണ് മുരളീധരനും ഷാമിലിയും ജോലി ചെയ്യുന്നത്. വൈകീട്ട് കാറില്‍ രോഹിണിയിലേക്ക് മടങ്ങുംവഴി കശ്മീരി ഗേറ്റ് പോലീസ് ബൂത്തിന് സമീപമെത്തിയപ്പോള്‍ വാഹനം കേടായി.

കാര്‍ ഓടിച്ചിരുന്ന മുരളീധരന്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുമ്പോള്‍ രണ്ടുപേര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഇവര്‍ പോലീസിനുനല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ സിവില്‍ ലൈന്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഷാമിലിയുടെ നാലുപവന്‍ താലിമാല, രണ്ടായിരം രൂപ, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു. മുരളീധരന്റെ 5000 രൂപ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ നഷ്ടപ്പെട്ടു.

Viral News

English summary
keralite robbed in delhi kashmiri gate
topbanner

More News from this section

Subscribe by Email