topbanner
Tuesday February 20th, 2018 - 7:02:pm
topbanner
Breaking News

ഫാദര്‍ ഉഴുന്നാലിന്റെ മോചനം; ഒമാനും യമനുമായുള്ള ബന്ധം നിര്‍ണായകമായി

NewsDesk
ഫാദര്‍ ഉഴുന്നാലിന്റെ മോചനം; ഒമാനും യമനുമായുള്ള ബന്ധം നിര്‍ണായകമായി

ദുബായ്: മാസങ്ങളായി ഐഎസ്സിന്റെ തടവിലായ മലയാളി പുരോഹിതന്‍ ഫാദര്‍ ടോമിന്‍ ഉഴുന്നാലിന്റെ മോചനത്തിന് വഴിയൊരുക്കിയത് യെമനും ഒമാനും തുടരുന്ന സുഹൃദ് ബന്ധം.

വത്തിക്കാന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്‍ വിഷയത്തില്‍ സജീവമായി ഇടപെടുകയായിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വത്തിക്കാനും മോചനത്തിനായി ഒമാന്റെ സഹായം തേടിയിരുന്നു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയദ് അല്‍ സഈദ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്തു. ദൈവത്തിനും സുല്‍ത്താന്‍ ഖാബൂസിനും മോചനത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും ഫാ. ടോം നന്ദി അറിയിച്ചു.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ ഹൂതികള്‍ക്കെതിരെ പോരോടുന്നുണ്ടെങ്കിലും ഒമാന്‍ ഈ സഖ്യത്തില്‍ ഇല്ല. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ, ഒമാന്റെ അതിര്‍ത്തി പ്രദേശമായ സലാലയിലൂടെ യെമനില്‍നിന്നു പലായനം ചെയ്തവര്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ട്. ഗോത്രപരമായ ബന്ധമുള്ളവരാണു യെമനിലെയും ഒമാനിലെയും ജനങ്ങള്‍. ബന്ധത്തിന്റെ വേരുകള്‍ ഇവരെ ഇപ്പോഴും ഒന്നിപ്പിക്കുന്നു.

Read more topics: Kerala, priest, Yemen
English summary
Kerala priest freed one year after his kidnap in Yemen
topbanner

More News from this section

Subscribe by Email