Sunday August 18th, 2019 - 10:26:am
topbanner
topbanner

കേരളത്തില്‍ ജീവന്‍ പണയം വെച്ചാണ് ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത്; ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മോദി

BI
കേരളത്തില്‍ ജീവന്‍ പണയം വെച്ചാണ് ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത്; ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മോദി

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇങ്ങനെ പറഞ്ഞത്.

വാരാണസിയിലെ പ്രവര്‍ത്തകര്‍ ഉയര്‍ന്ന സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ കേരളവും ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അവിടങ്ങളിലെ പ്രവര്‍ത്തകര്‍ ജയിലലടക്കപ്പെടുന്നു. അതേപോലെ അവര്‍ കൊലചെയ്യപ്പെടുന്നു. ആ ഒരു സാഹചര്യം നിങ്ങള്‍ തിരിച്ചറിയണമെന്ന് മോദി പറഞ്ഞു.

ബംഗാളിലേയും കേരളത്തിലേയും ബി.ജെ.പി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മമാരോട് പറയുന്ന ഒരു കാര്യമുണ്ട്. 'ഞങ്ങള്‍ അഥവാ തിരിച്ചുവന്നില്ലെങ്കില്‍ പിറ്റേദിവസം ഇളയ സഹോദരനെ ഒന്നയച്ചേക്കണം' എന്നാണ് അവര്‍ പറയാറ്. ഇതാണ് അവിടുത്തെ അവസ്ഥ.എന്നിട്ടും ഭീഷണികളെയെല്ലാം അവഗണിച്ച് അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രയത്നിക്കുകയാണെന്നും അവര്‍ ഭയപ്പെടില്ലെന്നും മോദി പറഞ്ഞു.

ഈ ഗതി വാരാണസിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കില്ലെന്നും അതുകൊണ്ടുതന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞ

Read more topics: Narendra modi, kerala
English summary
kerala and bengal bjp workers face threat said modi
topbanner

More News from this section

Subscribe by Email