Wednesday November 21st, 2018 - 4:08:pm
topbanner

അഞ്ചാം ദിവസവും മാറ്റമില്ലാതെ കെജ്രിവാളിന്റെ കുത്തിയിരിപ്പ് സമരം ; ലഫ് ഗവര്‍ണര്‍ ഇപ്പോഴും തിരിഞ്ഞു നോക്കിയിട്ടുമില്ല

suji
അഞ്ചാം ദിവസവും മാറ്റമില്ലാതെ കെജ്രിവാളിന്റെ കുത്തിയിരിപ്പ് സമരം ; ലഫ് ഗവര്‍ണര്‍ ഇപ്പോഴും തിരിഞ്ഞു നോക്കിയിട്ടുമില്ല

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണ നാലു ദിവസമായി തുടരുന്നു. എന്നിട്ടും ലഫ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇവരെ തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് പറഞ്ഞിട്ടും വാശിയുപേക്ഷിക്കാന്‍ ലഫ് ഗവര്‍ണറും തയ്യാറല്ല.

പ്രശ്‌ന പരിഹാരത്തിനും സമരം അവസാനിപ്പിക്കുന്നതിനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തു നല്‍കി. സംസ്ഥാന ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസ്സഹകരണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.. കെജ്‌രിവാളിനൊപ്പമുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജെയിനും അനിശ്ചിതകാല നിരാഹാരത്തിലാണ്.നിരാഹാര സമരത്തിലുള്ള മന്ത്രി സത്യേന്ദ്ര ജെയിന്റെ ഷുഗര്‍ നില അപകട നിലയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ഉടുത്തിരിക്കുന്ന വസ്ത്രംപോലും മാറാതെയാണ് തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ കുത്തിയിരിപ്പ്. കെജ്‌രിവാളിനും മന്ത്രി ഗോപാല്‍ റായിക്കുമുള്ള ഭക്ഷണം പുറത്തുനിന്ന് എത്തിച്ചുനല്‍കി. ഗവര്‍ണറുടെ വസതിയോട് ചേര്‍ന്നുള്ള ചെറിയ ശുചിമുറിയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. സമരത്തില്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട് .

 

Read more topics: kejriwal, sit in protest,strike
English summary
kejriwals sit in protest continue sisodia and satyender Jain in hunger strike
topbanner

More News from this section

Subscribe by Email