Tuesday August 21st, 2018 - 6:34:am
topbanner

ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ കെജ്രിവാളിന്റെയും സംഘത്തിന്റെയും എസി റൂമിലെ കുത്തിയിരുപ്പ് ജനാധിപത്യത്തെ പരിഹസിക്കല്‍; പണിയെടുക്കാതെ നാടകം കളിക്കുകയാണെന്ന് ബിജെപി

suji
ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ കെജ്രിവാളിന്റെയും സംഘത്തിന്റെയും എസി റൂമിലെ കുത്തിയിരുപ്പ് ജനാധിപത്യത്തെ പരിഹസിക്കല്‍; പണിയെടുക്കാതെ നാടകം കളിക്കുകയാണെന്ന് ബിജെപി

ദില്ലി: ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തുന്ന മുഖമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരി. കെജ്രിവാളും, ക്യാബിനറ്റ് അംഗങ്ങളും രാത്രിയിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ ഓഫീസില്‍ ചെലവഴിച്ചിരുന്നു.

ഐഎഎസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും, നാല് മാസമായി പ്രവര്‍ത്തനം അവതാളത്തിലാക്കിയ ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കെജ്രിവാളും സംഘവും ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ലേബര്‍ മന്ത്രി ഗോപാല്‍ റായി, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവര്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഓഫീസില്‍ തുടര്‍ന്നു.

ജനാധിപത്യത്തെ പരിഹസിക്കുന്നതിന് പുറമെ ജോലിക്ക് പകരം നാടകം കളിക്കുകയാണ് കെജ്രിവാളെന്നും തിവാരി ട്വീറ്റ് ചെയ്തു. ഡല്‍ഹിയുടെ ഉടമയും, സംഘവും എസി റൂമിലിരുന്ന് പ്രതിഷേധിക്കുകയാണെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയും ആരോപിച്ചു.

പുറമെ നിന്നും ഇവര്‍ക്കുള്ള ഭക്ഷണങ്ങള്‍ എത്തിക്കുന്നു. ഡല്‍ഹി വെള്ളം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണിത്. ഇവര്‍ക്ക് രാഷ്ട്രീയമാണ് പ്രശ്‌നം അല്ലാതെ ജനങ്ങളുടെ വിഷയങ്ങല്ല, ഗുപ്ത പറഞ്ഞു.

 

Read more topics: delhi cm,kejriwals, democracy ,bjp
English summary
kejriwals sit in a mockery of democracy says bjp
topbanner

More News from this section

Subscribe by Email