Wednesday April 25th, 2018 - 12:26:pm
topbanner

ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, കൊല്ലപ്പെട്ടേക്കാം; തുറന്ന് പറഞ്ഞ് കത്വവ ഇരയുടെ അഭിഭാഷക

Jikku Joseph
ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, കൊല്ലപ്പെട്ടേക്കാം; തുറന്ന് പറഞ്ഞ് കത്വവ ഇരയുടെ അഭിഭാഷക

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുള്ളതായി കത്വവ പീഢനക്കേസില്‍ പെണ്‍കുട്ടിക്കായി ഹാജരാകുന്ന അഭിഭാഷക ദീപിക രാജ്‌വത്. എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്നാണ് ദീപിക പറയുന്നത്.

ഇക്കാര്യം ഇന്ന് സുപ്രീംകോടതിയില്‍ അറിയിക്കും. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ദീപിക ആരോപിച്ചു. ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്തിയെന്നും അവര്‍ പറയുന്നു. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. നീതി നടപ്പാകണം. ആ എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഞാന്‍ ഉറച്ചുനില്‍ക്കും.

കത്വവ പീഡന കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. രണ്ടു പൊലീസുകാര്‍ അടക്കം എട്ടു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ബാലാവകാശ നിയമപ്രകാരം പിന്നീട് നടക്കും. ബാക്കിയുള്ള ഏഴു പ്രതികള്‍ക്കെതിരെയുള്ള വിചാരണയാണ് സെഷന്‍സ് കോടതിയില്‍ നടക്കുക. രാഷ്ട്രീയ സ്വാധീനം ഉണ്ടാവനിടയുള്ളതിനാല്‍ വിചാരണ സംസ്ഥാനത്തിന് പുറത്തു നടത്തണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.

കത്വവ കേസില്‍ ഒരുസംഘം അഭിഭാഷകര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എട്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ നിന്ന് പോലീസുകാരെ തടയാന്‍ ശ്രമിച്ചതിനാണ് അഭിഭാഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു.


English summary
kathua rape case lawyer of victims family fears for her life

More News from this section

Subscribe by Email