Thursday November 15th, 2018 - 11:00:pm
topbanner

കരുണാനിധി മരിച്ചു, മക്കള്‍ പോര് തുടങ്ങി; യഥാര്‍ത്ഥ അനുയായികള്‍ തനിക്കൊപ്പമെന്ന് അഴഗിരി

suji
 കരുണാനിധി മരിച്ചു, മക്കള്‍ പോര് തുടങ്ങി; യഥാര്‍ത്ഥ അനുയായികള്‍ തനിക്കൊപ്പമെന്ന് അഴഗിരി

ചെന്നൈ: അന്തരിച്ച പിതാവ് കരുണാനിധിയുടെ യഥാര്‍ത്ഥ അനുയായികള്‍ തനിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് സ്റ്റാലിന്റെ മൂത്ത സഹോദരന്‍ എംകെ അഴഗിരി രംഗത്ത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2014ല്‍ ഇദ്ദേഹത്തെ ഡിഎംകെയില്‍ നിന്നും പുറത്താക്കിയിരുന്നു. നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റായ സ്റ്റാളിന്റെ എതിരാളിയാണ് അഴഗിരി.

കലൈഞ്ജറുടെ യഥാര്‍ത്ഥ അനുയായികള്‍ എനിക്കൊപ്പമാണ്. അവരുടെ പിന്തുണ എനിക്കുണ്ട്, ചെന്നൈ അണ്ണാ സ്മാരകത്തില്‍ ഡിഎംകെ മേധാവിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കവെ അഴഗിരി പ്രസ്താവിച്ചു. അടുത്ത ദിവസം നടക്കുന്ന ഡിഎംകെ എക്‌സിക്യൂട്ടീവ് യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ പാര്‍ട്ടി അംഗമല്ലെന്നും ഡിഎംകെയില്‍ ഭിന്നതകള്‍ ഉണ്ടോയെന്ന് അറിയില്ലെന്നുമാണ് അഴഗിരിയുടെ നിലപാട്. പുതിയ പാര്‍ട്ടി തുടങ്ങാന്‍ ഉദ്ദേശമില്ല. എന്നാല്‍ സ്റ്റാലിന് കീഴില്‍ പാര്‍ട്ടിയില്ല, അഴഗിരി പറയുന്നു. യഥാര്‍ത്ഥ അനുയായികള്‍ തനിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ് ഇദ്ദേഹമെന്ന് കരുതുന്നു.

 

Read more topics: karunanidhi, azhagiri
English summary
karunanidhis true followers with me says azhagiri
topbanner

More News from this section

Subscribe by Email