Friday August 23rd, 2019 - 10:20:am
topbanner
topbanner

അപവാദ പ്രചരണങ്ങള്‍ അവസാനിക്കണമെങ്കില്‍ ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടണം:കരുണാനിധി

rajani
അപവാദ പ്രചരണങ്ങള്‍ അവസാനിക്കണമെങ്കില്‍ ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടണം:കരുണാനിധി

ചെന്നൈ: ജയലളിതയുടെ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള അപവാദ പ്രചാരണങ്ങള്‍ അവസാനിക്കണമെങ്കില്‍ ജയലളിതയുടെ ചിത്രങ്ങള്‍ പുറത്ത് വിടണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിവരം ജനങ്ങളെ അറിയിക്കാന്‍ തയാറാകണം.

മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും വ്യാഴാഴ്ച രാത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതിന് പിന്നാലെയാണ് കരുണാനിധിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരാഴ്ചയായി മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയും നിര്‍ജലീകരണവുമാണ് രോഗകാരണമായി പറയുന്നത്. എന്നാല്‍ ചികിത്സയ്ക്കിടയിലും അവര്‍ ഉദ്യോഗസ്ഥരുമായും പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നും പറയപ്പെടുന്നു.

കാവേരി നദീജല പ്രശ്‌നം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വായിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ചിത്രം പോലും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

അജു വര്‍ഗീസിന് രണ്ടാം തവണയും ഇരട്ടക്കുട്ടികള്‍ ജനിച്ചു

ജീത്തു ജോസഫിന്റെ ത്രില്ലറില്‍ പ്രണവ് പ്രധാന റോളിലെന്നറിച്ച് മോഹന്‍ ലാല്‍

സുരേഷ് ഗോപിയുടെ ഇടപെടല്‍; കിരീടം സിനിമയിലെ പാലം മോഹന്‍ലാല്‍ പുനര്‍നിര്‍മിക്കും

English summary
karunanidhi wants jayalalitha photos
topbanner

More News from this section

Subscribe by Email