Sunday February 17th, 2019 - 1:34:pm
topbanner

ആശുപത്രിയില്‍ കിടക്കുന്ന ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് കരുണാനിധി

NewsDesk
ആശുപത്രിയില്‍ കിടക്കുന്ന ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് കരുണാനിധി

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യപ്രശ്‌നം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയിലേക്ക് വഴിതിരിയുന്നു. ദിവസങ്ങളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ രോഗവിവരം സംബന്ധിച്ച് അഭ്യൂഹം ഉയര്‍ന്നതോടെയാണ് ഡിഎംകെ നേതാവ് കരുണാനിധി ഉള്‍പ്പെടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ജയലളിത മാരകമായ അസുഖത്താല്‍ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി വിദേശത്തേക്ക് പോയേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഉടന്‍ തിരിച്ചെത്തുമെന്നാണ് അണികളും എഐഎഡിഎംകെയും പറയുന്നത്. ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങളും അറിയിക്കുന്നു.

അതേസമയം, ജയലളിതയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അവരുടെ രോഗം എന്താണെന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഈ അവസരത്തില്‍ അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്നാണ് കരുണാനിധി ആവശ്യപ്പെടുന്നത്. ജയലളിത എളുപ്പം സുഖം പ്രാപിച്ച് ജോലിയില്‍ തിരികെയെത്തട്ടെയെന്നും കരുണാനിധി ആശംസിച്ചു.

എന്തുകൊണ്ട് ജയലളിതയെ ഇതുവരെ ഗവര്‍ണര്‍ സന്ദര്‍ശിച്ചില്ലെന്നും കരുണാനിധി സംശയം ഉന്നയിക്കുന്നുണ്ട്. നേരത്തെ ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ശേഷം പൊതു പരിപാടികളില്‍ നിന്നും മാറിനിന്നപ്പോഴും കരുണാനിധി ജയലളിതയുടെ ആരോഗ്യപ്രശ്‌നം പൊതു ചര്‍ച്ചയാക്കിയിരുന്നു.

ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധ ദമ്പതികള്‍

പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമായി ഈ അമ്മയും മകളും

 

Viral News

English summary
Karunanidhi demands Tamil Nadu government release photo of Jayalalithaa to end rumours
topbanner

More News from this section

Subscribe by Email