Wednesday September 19th, 2018 - 5:41:am
topbanner
Breaking News

കരുണാനിധി -ജയലളിത യുഗം കഴിഞ്ഞു; ഇനി തമിഴ്‌നാട് കാണുക രജനികാന്ത്-കമല്‍ഹാസന്‍ പോരാട്ടം

suji
കരുണാനിധി -ജയലളിത യുഗം കഴിഞ്ഞു; ഇനി തമിഴ്‌നാട് കാണുക രജനികാന്ത്-കമല്‍ഹാസന്‍ പോരാട്ടം

ചെന്നൈ: ജീവിതകാലത്തെ പോരാട്ടം കഴിഞ്ഞ് ചിരവൈരികളായിരുന്ന എം കരുണാനിധിയും, ജെ ജയലളിതയും കാലയവനികയ്ക്കുള്ളില്‍ മടങ്ങി. ഇവര്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്നത് വലിയ വിടവ് തന്നെയാണ്. ദീര്‍ഘനാളത്തേക്ക് അത് അടയ്ക്കാന്‍ പോന്ന നേതൃത്വം തല്‍ക്കാലം ഇല്ലതാനും. എന്നാല്‍ ഭാവിയിലെ തമിഴ് ജനതയുടെ കലൈഞ്ജരും, അമ്മയുമൊക്കെ ആരാകും.                                                                                                                      
സ്റ്റാലിന്‍, ഒപിഎസ്, ഇപിഎസ് എന്നിവരൊക്കെ ആ സ്ഥാനത്ത് എത്തുമെന്ന് കരുതാന്‍ വയ്യ. അങ്ങിനെ നോക്കുമ്പോള്‍ കൃത്യസമയം നോക്കി രാഷ്ട്രീയത്തില്‍ ഇറങ്ങിയ ബിഗ് സ്‌ക്രീന്‍ താരങ്ങളിലേക്ക് ശ്രദ്ധ തിരിയും. ദ്രാവിഡന്‍മാര്‍ ബിംബവത്കരണത്തിന് എതിരായിരുന്നെങ്കിലും എംജിആറിനെ പോലുള്ളവര്‍ ഇതിന്റെ ഏത് തലം വരെ പോയെന്ന് എല്ലാവര്‍ക്കും അറിയാം. അതേ ആരാധകവൃന്ദത്തെ സൃഷ്ടിച്ചവരാണ് കരുണാനിധിയും, ജയലളിതയും.
ഇവിടേക്കാണ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച രജനികാന്തിന്റെയും കമല്‍ഹാസന്റെയും വരവ്. കമല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചും കഴിഞ്ഞു. രജനി പിന്നണിയില്‍ ഒരുക്കങ്ങളിലും. ബ്രാഹ്മണ വിരുദ്ധ ദ്രാവിഡ മുന്നേറ്റത്തിനായി ജനിച്ചുവീണ ദ്രാവിക കഴകത്തില്‍ നിന്നുമാണ് പെരിയാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് അണ്ണാദുരൈ ദ്രാവിഡ മുന്നേട്ര കഴകം സ്ഥാപിക്കുന്നത്. എംജിആറും ഇതിന്റെ ഭാഗമായിരുന്നു.                                                            
രണ്ട് ദശകങ്ങള്‍ക്ക് ശേഷം എംജിആര്‍ പാര്‍ട്ടി വിട്ടു. 1972ല്‍ പാര്‍ട്ടി പ്രസിഡന്റായിരുന്ന കരുണാനിധിയുമായി തെറ്റിയാണ് എംജിആര്‍ എഐഎഡിഎംകെയ്ക്ക് രൂപം നല്‍കിയത്. ഇതിന് ശേഷമാണ് കരുണാനിധിയും, എഐഎഡിഎംകെയിലെത്തിയ ജയലളിതയും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത്.
കരുണാനിധി നിരീശ്വരവാദിയും, ജയലളിത ഹിന്ദു വിശ്വാസിയുമായിരുന്നു. ഇതനുസരിച്ചായിരുന്നു ഇവരുടെ രാഷ്ട്രീയവും. ഇവരുടെ മടക്കത്തിന് ശേഷം രജനിയും, കമലും രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള സൗഹൃദം മറക്കുമോയെന്ന് കാത്തിരുന്ന് കാണണം. ഡിഎംകെയും, എഐഎഡിഎംകെയും കടന്നൊരു പാര്‍ട്ടി ഉണ്ടെന്നറിയാത്ത തമിഴര്‍ ഇന്നുമുള്ളപ്പോള്‍ ഈ താരങ്ങളുടെ വിജയം പ്രവചനങ്ങള്‍ക്ക് അതീതമാണ്.

 

English summary
karunanidhi dead and jaya gone rajini and kamal set for political rivalry
topbanner

More News from this section

Subscribe by Email