Thursday June 20th, 2019 - 11:31:am
topbanner
topbanner

കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുലമായി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം

BI
 കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുലമായി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് കര്‍ണാടകയില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുല മെനഞ്ഞിരിക്കുകയാണ് സഖ്യം. ഇതിനായി കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുല സഖ്യം ആലോചിച്ചു വരികയാണ്.

ഇത്തവണ ബിജെപിക്ക് സംസ്ഥാനത്തുണ്ടായ മുന്നേറ്റം സഖ്യത്തെ അസ്വസ്ഥരാക്കുന്നുണ്ട്. അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്ന് കോണ്‍ഗ്രസും ജെഡിഎസും ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.


നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പുതിയ വഴി. ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാനാണ് ദളിത് വിഭാഗത്തില്‍ നിന്നള്ള ഒരാളെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണാടക പിസിസി ആലോചിക്കുന്നത്.

എന്നാല്‍ ഇത് ജെഡിഎസ് ഇക്കാര്യം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കാരണം കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണ് ദേവഗൗഡ അടക്കം തോല്‍ക്കാന്‍ കാരണമെന്നാണ് ജെഡിഎസ് കരുതുന്നത്.

സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ജെഡിഎസ് തീരുമാനമറിയിക്കും എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

Read more topics: karnataka, jds, congress
English summary
karnataka new strategy for administration
topbanner

More News from this section

Subscribe by Email