Wednesday November 14th, 2018 - 11:11:pm
topbanner

യാതൊരു ടെന്‍ഷനും ഇല്ല, വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്ന് എച്ച്.ഡി കുമാരസ്വാമി

Jikku Joseph
യാതൊരു ടെന്‍ഷനും ഇല്ല, വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്ന് എച്ച്.ഡി കുമാരസ്വാമി

ബംഗളൂരു: തനിക്ക് യാതൊരു ടെന്‍ഷനും ഇല്ലെന്നും വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. വിധാന്‍ സൗധയിലേക്ക് പോകുന്നതിന് മുന്‍പ് ബംഗളൂരുവിലെ വസതിക്ക് മുന്‍പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന ജനതാദള്‍ (എസ്)-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഇന്നാണ് വിശ്വാസവോട്ട് തേടുന്നത്. ഞങ്ങളുടെ എംഎല്‍എമാര്‍ വാങ്ങാനും വില്‍ക്കാനുമുളളവരല്ല, ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാരിനെ നയിക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ തെളിയിക്കുമെന്നായിരുന്നു ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും വ്യക്തമാക്കി.

അതിനിടെ, ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള മൂന്നു മണ്ഡലങ്ങളില്‍ ഒന്നിച്ചു മല്‍സരിക്കാന്‍ കോണ്‍ഗ്രസും ദളും ധാരണയിലെത്തി. സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍ രമേഷ് കുമാറും ബി.ജെ.പിക്കായി എസ്.സുരേഷ് കുമാറും പത്രിക നല്‍കി. ദളിനു മാറ്റിവച്ച ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു കെ.ശ്രീനിവാസ ഗൗഡയും എ.ടി.രാമസ്വാമിയും പരിഗണനയിലുണ്ട്.

English summary
karnataka floor test today will win clearly says h.d kumaraswamy
topbanner

More News from this section

Subscribe by Email