Friday September 21st, 2018 - 9:37:pm
topbanner

കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്; കോണ്‍ഗ്രസിന് ഞെട്ടിക്കുന്ന തോല്‍വി

NewsDesk
കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേക്ക്; കോണ്‍ഗ്രസിന് ഞെട്ടിക്കുന്ന തോല്‍വി

ബെംഗളുരു: എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷവുമായി ബിജെപി അധികാരത്തിലേക്ക്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബിജെപി (117), കോണ്‍ഗ്രസ് (64), ജെഡിഎസ് (38), മറ്റുള്ളവര്‍ (3) എന്നിങ്ങനെയാണ് ലീഡ് നില.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. ഇതോടെ ജെഡിഎസ്സിനെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയും അവസാനിക്കുകയാണ്.

222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. 113 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചതിന്റെ ഗുണം ബിജെപിക്ക് ലഭിച്ചെന്നുവേണം കരുതാന്‍.

Read more topics: Karnataka, Election,BJP
English summary
Karnataka Election Results: BJP Crosses 112 Majority Mark In Leads
topbanner

More News from this section

Subscribe by Email