Thursday May 24th, 2018 - 5:31:pm
topbanner

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി

Jikku Joseph
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി

പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് രംഗത്ത്. കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ചതിനു പിന്നാലെ ഗോവയില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഗോവയില്‍ ഭരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചു. ഇതിനായി ഗവര്‍ണറോട് കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് സമയം തേടുകയും ചെയ്തു. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.

ഗോവയില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസാണ് ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ വെറും 13 എംഎല്‍എമാര്‍ മാത്രമുള്ള ബി.ജെ.പിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എംഎല്‍എമാരെ ഗോവ രാജ്ഭവന് മുന്നില്‍ അണിനിരത്തി ശക്തി തെളിയിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
karnataka effect: single largest party cong to stake claim to form govt in goa

More News from this section

Subscribe by Email