topbanner
Saturday November 25th, 2017 - 4:39:pm
topbanner
Breaking News

ബിജെപിയുടെ ബൈക്ക് റാലിക്ക് കര്‍ണാടകത്തില്‍ നിരോധനാജ്ഞ

Anju N C
ബിജെപിയുടെ ബൈക്ക് റാലിക്ക് കര്‍ണാടകത്തില്‍ നിരോധനാജ്ഞ

മംഗളൂരു: കര്‍ണാടകയില്‍ ബിജെപി നടത്താനിരുന്ന 'മംഗളൂരു ചലോ' ബൈക്ക് റാലിക്ക് അനുമതി നിഷേധിച്ചു. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണറാണ് അനുമതി നിഷേധിച്ചത്. റാലിയ്ക്ക് പോലീസ് നേരത്തെ തന്നെ അനുമതി നിഷേധിച്ചിരുന്നിട്ടും റാലിയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു.

എട്ട് ജില്ലകളില്‍ നിന്ന് റാലിയ്ക്കായി എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പലയിടത്തും പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഹിന്ദുക്കള്‍ക്കെതിരായ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചാണ് ബിജെപി റാലി സംഘടിപ്പിച്ചത്.

അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് റാലിയ്ക്ക് അനുമതി നിഷേധിച്ചതെന്ന് മംഗളൂരു പോലീസ് അറിയിച്ചു.

Read more topics: bjp, bike rally, ban, karnataka, police,
English summary
karnataka bans bjp's bike rally to mangaluru
topbanner topbanner

More News from this section

Subscribe by Email