Saturday September 22nd, 2018 - 8:58:am
topbanner

ആധാര്‍ കാണിച്ചില്ല; കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ ഭാര്യ ചികിത്സ ലഭിക്കാതെ മരിച്ചു

NewsDesk
ആധാര്‍ കാണിച്ചില്ല; കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ ഭാര്യ ചികിത്സ ലഭിക്കാതെ മരിച്ചു

ചണ്ഡീഗഢ്: ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചത് വിവാദമാകുന്നു. ഹരിയാണയിലെ സോണിപത്തിലാണ് സംഭവം.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യയാണ് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചത്. ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്നാണ് അമ്മയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് മകന്‍ പവന്‍ കുമാര്‍ ആരോപിച്ചു.

ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്റെ കൈവശം ആധാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന പകര്‍പ്പ് കാണിച്ചിരുന്നു. ചികിത്സ ആരംഭിച്ചോളൂ ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും പവന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: Hospital, Aadhaar, Kargil
English summary
Hospital, kin fight over Aadhaar card, Kargil martyr's widow dies
topbanner

More News from this section

Subscribe by Email