റഫാല്‍ ഇടപാടില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന വ്യവസായി അനില്‍ അംബാനിയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിന് വിമര്‍ശനം. ഇന്ന് രാവിലെയാണ് അപകീര്‍ത്തി കേസില്‍ അദ്ദേഹം അനില്‍ അംബാനിയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ലെന്ന് കാണിച്ച് ടെലികോം കമ്പനിയായ എറിക്സണ് ഇന്ത്യയാണ് അനില്‍ അംബാനിയുടെ റിയലന്‍സ് കമ്യൂണിക്കേഷന്‍സിനെതിരെ പരാതി നല്‍കിയത്. സുപ്രീം കോടതി ഉത്തരവ് ലംഘിക്കുകയാണ് റിലയന്‍സ് ചെയ്തതെന്നാണ് പരാതി. 550 കോടി രൂപയുടെ കുടിശ്ശികയായി നല്‍കാനുള്ളത്. പാപ്പര്‍ ഹര്‍ജി നല്കി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കാതെ സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചെന്ന് എറിക്സണ് ആരോപിച്ചിരുന്നു. എറിക്സണ് ഇന്ത്യയുടെ പ്രതിനിധി വിശാല്‍ ഗാര്‍ഗാണ് അനില്‍ അംബാനിയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ന് രാവിലെയാണ് കപില്‍ സിബല്‍ അനില്‍ അംബാനിയ്ക്ക് വേണ്ടി ഹാജരായത്. കേന്ദ്രസര്‍ക്കാരിനെ ആക്രമിക്കാന്‍ അനില്‍ അംബാനിയെ ഉപയോഗപ്പെടുത്തിയ കപില്‍ സിബലിനെതിരെ ട്വിറ്ററില്‍ അടക്കം വിമര്‍ശനം ഉയരുന്നുണ്ട്. സുപ്രീം കോടതിയില്‍ വാദിയ്ക്കാന് അനില്‍ അംബാനിയില്‍ നിന്ന് വലിയ തുകയാണ് കപില്‍ സിബല്‍ മേടിക്കുന്നത്. എന്നിട്ട് കോണ്‍ഗ്രസിന് വേണ്ടി അംബാനിയെ വിമര്‍ശിച്ച് നേട്ടം കൊയ്യുന്നുവെന്നും ട്വിറ്ററില്‍ വിമര്‍ശനം ഉയരുന്നു.