Friday February 22nd, 2019 - 10:38:am
topbanner

സിനിമാ താരങ്ങളുടെ അപകടം; അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

NewsDesk
സിനിമാ താരങ്ങളുടെ അപകടം; അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബെംഗളരു: ഷൂട്ടിങ്ങിനെതിരെ സിനിമാ താരങ്ങളെ തടാകത്തില്‍ മുങ്ങി കാണാതായ സംഭവത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഹെലികോപ്റ്ററില്‍ നിന്നും തടാകത്തിലേക്ക് ചാടിയ നടന്മാരെ സഹായിക്കാനായി കാര്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല.

തിങ്കളാഴ്ചയാണ് ബെംഗളുരുവിനു 35 കിലോമീറ്റര്‍ പടിഞ്ഞാറ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തി ഗുഡി എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്‌സ് രംഗങ്ങളാണ് തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്.

ചിത്രത്തില്‍ പ്രതിനായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം.

എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര്‍ മുങ്ങിത്താഴുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി കരയ്ക്കു കയറി. കാണാതാവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

Viral News

Read more topics: Kannada, actor, police, case
English summary
Kannada actors drowne; police filed case
topbanner

More News from this section

Subscribe by Email