Thursday November 15th, 2018 - 9:41:am
topbanner

കാവേരി പ്രശ്‌നത്തില്‍ തമിഴ് നാട്ടില്‍ ബന്ദ്; സ്റ്റാലിനും കനിമൊഴിയും അറസ്റ്റില്‍

NewsDesk
കാവേരി പ്രശ്‌നത്തില്‍ തമിഴ് നാട്ടില്‍ ബന്ദ്; സ്റ്റാലിനും കനിമൊഴിയും അറസ്റ്റില്‍

ചന്നൈ: കാവേരി നദീജല പ്രശ്‌നത്തിന്റെ പേരില്‍ തമിഴ് നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധിച്ച ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവര്‍ അറസ്റ്റിലായി.

കാവേരിപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്നും കര്‍ണാടകയിലെ തമിഴ്‌നാട്ടുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്.

പ്രകടനക്കാര്‍ ട്രെയിനുകള്‍ കടഞ്ഞു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കോളജും സ്‌കൂളുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു.

കര്‍ഷക, വ്യാപാര സംഘടനകളും ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളും സംയുക്തമായി ആഹ്വാനം ചെയ്ത ബന്ദില്‍ പെട്രോള്‍ പമ്പ് ഉള്‍പ്പെടെയുള്ളവ അടഞ്ഞു കിടക്കുകയാണ്. ഡിഎംകെ, പിഎംകെ, എംഡിഎംകെ, ഇടതുപാര്‍ട്ടികള്‍, വികെസി, ടിവികെ, ടിഎംസി തുടങ്ങിയവയുടെ പിന്തുണയോടെയാണ് ബന്ദ്.

ബന്ദിനോടനുബന്ധിച്ച് കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഒരുലക്ഷം പോലീസുകാെര സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി നിയോഗിച്ചിട്ടുണ്ട്. ചെന്നൈയില്‍മാത്രം 15,000 പോലീസുകാെര നിയോഗിച്ചു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കും കര്‍ണാടക വാഹനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രജീഷിന്റെ അന്ത്യത്തിലേക്ക് നയിച്ചത് ഇരുവര്‍ക്കും ഒരേ കാമിനിയോട് തോന്നിയ വഴിവിട്ട ബന്ധം

പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

English summary
DMK's Stalin, Kanimozhi Court Arrest During Cauvery Protests In Tamil Nadu
topbanner

More News from this section

Subscribe by Email