Saturday April 20th, 2019 - 6:05:am
topbanner
topbanner

മമത ബാനര്‍ജിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ കമല്‍ഹാസന്‍

JB
മമത ബാനര്‍ജിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ കമല്‍ഹാസന്‍

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബംഗാളില്‍ എത്തിയ കമല്‍ഹാസന്‍ പ്രതികരിക്കുകയായിരുന്നു. സന്ദര്‍ശന ലക്ഷ്യത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ തയ്യാറായില്ലെങ്കിലും തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം അവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കമല്‍ഹാസന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും തനിക്ക് നല്‍കിയ പിന്തുണ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കഴിഞ്ഞദിവസം കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. 50 ലക്ഷത്തോളം തൊഴില്‍ സൃഷ്ടിക്കും വനിതകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കും എന്നത് അടക്കം നിരവധി വാഗ്ദാനങ്ങളും കമല്‍ഹാസന്‍ മുന്നോട്ടുവെച്ചിരുന്നു.തമിഴ്നാട്ടില്‍ തങ്ങള്‍ ഒറ്റയ്ക്കാണ് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയരംഗങ്ങളില്‍ അമ്പരപ്പ് ഉളളവാക്കി കമല്‍ഹാസന്റെ ബംഗാള്‍ സന്ദര്‍ശനം.

പഴയ ബന്ധം പുതുക്കുന്നതിനും തെരഞ്ഞെടുപ്പില്‍ ആശീര്‍വാദം തേടിയുമാണ് മമത ബാനര്‍ജിയെ സന്ദര്‍ശിക്കുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഇതിന്റെ കൂട്ടത്തിലാണ് മമതയ്ക്കായി തന്റെ സ്വന്തം പാര്‍ട്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കമല്‍ഹാസന്‍ പറഞ്ഞത്. ഇതുകൊണ്ട് കമല്‍ഹാസന്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

English summary
kamalhassan worked for mamatha banarge
topbanner

More News from this section

Subscribe by Email