Wednesday March 20th, 2019 - 5:08:am
topbanner
topbanner

കമല്‍ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി; മക്കള്‍ നീതി മയ്യം

rajani v
 കമല്‍ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി; മക്കള്‍ നീതി മയ്യം

 മധുര: കാത്തിരിപ്പിനൊടുവില്‍ കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ മധുരയില്‍ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തിയാണ് കമല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.പാര്‍ട്ടി പതാകയും പുറത്തിറക്കി.

രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ  വീട്ടിലെത്തിയ ശേഷമാണ് കമല്‍ ഹാസന്‍ പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. ഡി.എം.കെ. തലവന്‍ എം. കരുണാനിധി, നടന്‍ രജനീകാന്ത്, നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് എന്നിവരെ നേരില്‍ക്കണ്ടശേഷമാണ് കമല്‍ രാഷ്ട്രീയഗോദയിലേക്കിറങ്ങുന്നത്.

 

 

Viral News

English summary
kamalhassan political party declaration
topbanner

More News from this section

Subscribe by Email