topbanner
Tuesday November 21st, 2017 - 6:08:am
topbanner
Breaking News

തന്നെ കൊന്നാല്‍ എല്ലാം അവസാനിപ്പിക്കുമെങ്കില്‍ താന്‍ മരിക്കാന്‍ തയ്യാറാര്‍: കമലഹാസന്‍

rajani v
തന്നെ കൊന്നാല്‍ എല്ലാം അവസാനിപ്പിക്കുമെങ്കില്‍ താന്‍ മരിക്കാന്‍ തയ്യാറാര്‍: കമലഹാസന്‍

ചെന്നൈ: രാജ്യത്ത് വളര്‍ന്നു വരുന്ന തീവ്രഹിന്ദുത്വത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ പ്രമുഖ ചലച്ചിത്ര താരം കമല്‍ഹാസന്‍.തന്നെ കൊന്നാല്‍ എല്ലാം അവസാനിപ്പിക്കുമെങ്കില്‍ താന്‍ മരിക്കാന്‍ തയ്യാറാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം നിലനില്‍ക്കുന്നുണ്ട് എന്ന പരാമര്‍ശം നടത്തിയതിന് കമല്‍ ഹാസനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസ് എടുത്തിരുന്നു.

ആനന്ദവികടന്‍ മാസികയിലായിരുന്നു നടന്‍ അഭിപ്രായ പ്രകടനം നടത്തിയത്.ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണ് എന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഹിന്ദുത്വത്തെ അധിക്ഷേപിച്ച് സംസാരിച്ച താരത്തിനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദുമഹാസഭ വ്യക്തമാക്കി. കമലഹാസനെയും അദ്ദേഹത്തെ പോലുള്ളവരേയും ഒരു പാഠം പഠിപ്പിക്കാന്‍ അതാണ് വഴിയെന്നും ഹിന്ദുസഭ പറഞ്ഞു.

Read more topics: kamalahassan, response, contraversy
English summary
kamalahassan response contraversy
topbanner topbanner

More News from this section

Subscribe by Email