topbanner
Friday November 24th, 2017 - 7:42:am
topbanner
Breaking News

അവസാനം ഉലകനായകന്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു

rajani v
അവസാനം ഉലകനായകന്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു

ഉലകനായകന്‍ കമലഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാര്‍ട്ടിയെന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചിച്ചത്.ചൊവ്വാഴ്ച വൈകിട്ട് ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം. തമിഴ് വാരികയായ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തില്‍ ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.

തമിഴ് വാരികയായ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തില്‍ ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.എന്നാല്‍ പിന്നീട് താരം ജന്മദിനാഘോഷം പിന്‍വലിച്ചിരുന്നു. ചെന്നൈയിലുണ്ടായ മഴയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന് ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച ഒരു മെഡിക്കല്‍ ക്യാമ്ബ് സന്ദര്‍ശിക്കുന്നതിന് വേണ്ടി ഇന്നത്തെ ദിവസം മാറ്റിവെയ്ക്കുമെന്നും അറിയിച്ചിരുന്നു.
പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ കമല്‍ഹാസന്‍, ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് മയ്യം വിസില്‍' പുറത്തിറക്കിയിരുന്നു.

 

Read more topics: kamalahassan, party, declaration
English summary
kamalahassan party declaration
topbanner topbanner

More News from this section

Subscribe by Email