topbanner
Tuesday November 21st, 2017 - 6:09:am
topbanner
Breaking News

മതവികാരം വൃണപ്പെടുത്തി; കമല്‍ഹാസനെതിരെ കേസെടുത്തു

rajani v
മതവികാരം വൃണപ്പെടുത്തി; കമല്‍ഹാസനെതിരെ കേസെടുത്തു

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം നടത്തിയ നടന്‍ കമല്‍ഹാസനെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. വിവാദമായത് തമിഴ് മാസികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയില്‍ കമലിന്റെ അഭിപ്രായപ്രകടനമാണ്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസ് നാളെ കോടതി പരിഗണിക്കും. രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാവില്ല. വലത് സംഘടനകളില്‍ തീവ്രവാദത്തിന്റെ സ്വാധീനമുണ്ട് തുടങ്ങിയ പരാമര്‍ശങ്ങളാണ് കമല്‍ഹാസന്‍ നടത്തിയത്.

വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ബിജെപി, ആര്‍സ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

 

 

 

Read more topics: kamalahassan, case, register
English summary
kamalahassan case register
topbanner topbanner

More News from this section

Subscribe by Email