Sunday June 24th, 2018 - 1:15:am
topbanner
Breaking News

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് കാന്തിന്റെ പിന്തുണ തേടി കമല്‍ഹാസന്‍

suji
പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് കാന്തിന്റെ പിന്തുണ തേടി കമല്‍ഹാസന്‍

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയ പിന്തുണ തേടി കമല്‍ഹാസന്‍ ഡിഎംഡികെ നേതാവ് വിജയകാന്തിനെ സന്ദര്‍ശിച്ചു. ചെന്നൈയിലെ പാര്‍ട്ടി ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം കമല്‍ രജനികാന്തിനേയും കണ്ടിരുന്നു.

പോയസ് ഗാര്‍ഡനിലെ വസിതിയിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടി പ്രഖ്യാപനം നടക്കുന്ന രാമേശ്വരത്തേക്ക് രജനിയെ കമല്‍ഹാസന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭിനയത്തിലെന്ന പോലെ രാഷ്ട്രീയത്തിലും തങ്ങള്‍ക്ക് രണ്ടുവഴിയാകുമെന്ന സൂചനയാണ് രജനി നല്‍കിയത്.

ഈ മാസം 21ന് രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാമിന്റെ വസതിയില്‍ എത്തി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ചെന്നൈയില്‍ രാഷ്ട്രീയ യാത്ര തുടങ്ങാനാണ് തീരുമാനം. തുടര്‍ന്ന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും.

Read more topics: kamal, vijaykanth, politics
English summary
kamal meet vijaykanth for support

More News from this section

Subscribe by Email