Friday May 24th, 2019 - 5:34:pm
topbanner
topbanner

ആ പെണ്‍കുട്ടിയുടെ കരച്ചില്‍ കാതുകളില്‍ വന്നടിക്കുന്നു ; വേദനയോടെ കമല്‍ഹാസന്‍

suji
ആ പെണ്‍കുട്ടിയുടെ കരച്ചില്‍ കാതുകളില്‍ വന്നടിക്കുന്നു ; വേദനയോടെ കമല്‍ഹാസന്‍

പൊള്ളാച്ചി കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നിമിഷം മുതല്‍ ഹൃദയം വേദനിക്കുന്നുവെന്ന് കമല്‍ഹാസന്‍. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിച്ചിരുന്നു. ആ സാഹചര്യത്തിലാണ് കമലിന്റെ പ്രതികരണം.

ആ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നിമിഷം മുതല്‍ ഹൃദയം വേദനിക്കുകയാണ്. കണ്ണടയ്ക്കുമ്പോഴെല്ലാം ആ ശബ്ദം കാതുകളില്‍ വന്നടിക്കുന്നു. ആരാണ് ആ വീഡിയോ റിലീസ് ചെയ്തത്. അവര്‍ക്കെങ്ങനെ അതിന് കഴിഞ്ഞു, കമല്‍ ചോദിക്കുന്നു.

കുറ്റവാളികളെ ശിക്ഷിക്കുന്നതോടെ കേസ് അവസാനിക്കരുതെന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കണമെന്നും കമല്‍ പറഞ്ഞു.

പൊള്ളാച്ചി കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ പ്രണയം നടിച്ച് വഞ്ചിച്ച് ലൈംഗീകമായി ഉപയോഗിച്ച സംഘത്തെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നൂറോളം പെണ്‍കുട്ടികളാണ് സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടത് .

Read more topics: kamal hasan,pollachi rape case
English summary
kamal hasan says about pollachi rape case
topbanner

More News from this section

Subscribe by Email