Monday September 24th, 2018 - 7:23:am
topbanner

കര്‍ണ്ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്ന് കമല്‍

suji
കര്‍ണ്ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്ന് കമല്‍

വിശ്വാസ വോട്ടിന് നില്‍ക്കാതെ യഡിയൂരപ്പ രാജിവച്ചത് വളരെ സന്തോഷമുള്ള കാര്യമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. കര്‍ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും കമല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികരണം.

ഗവര്‍ണറുടെ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യഡിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് സമയം നടത്തിയ കളികള്‍ വിവാദമായി. ചാക്കിട്ടുപിടുത്തത്തിന് ശ്രമിച്ചതായി ആരോപണം ഉയര്‍ന്നു. ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നുറപ്പായതോടെയാണ് രാജിവച്ചത്.
' കര്‍ണാടകയില്‍ തുടങ്ങിയ ജനാധിപത്യത്തിന്റെ തിരിച്ചുവരവ് ഇന്ത്യയിലെങ്ങും വ്യാപിക്കട്ടെ. ജനാധിപത്യം നീണാള്‍ വാഴട്ടെയെന്ന് കമല്‍ കുറിച്ചു.
നേരത്തെ രജനികാന്തും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

Read more topics: kamal hasan, karnataka
English summary
kamal hasan comments on karnataka result
topbanner

More News from this section

Subscribe by Email