topbanner
Tuesday February 20th, 2018 - 5:10:pm
topbanner
Breaking News

ബീഫ് കഴിച്ചു കുടുങ്ങി; ഗോമാംസം കഴിച്ചില്ലെന്ന് കാജലിന്റെ വിശദീകരണം

NewsDesk
ബീഫ് കഴിച്ചു കുടുങ്ങി; ഗോമാംസം കഴിച്ചില്ലെന്ന് കാജലിന്റെ വിശദീകരണം


മുംബൈ: ഒരു പാര്‍ട്ടിക്കിടെ ബോളിവുഡ് താരം കാജല്‍ ബീഫ് കഴിക്കുന്ന വീഡിയോ വൈറലായി മാറിയതിനെ തുടര്‍ന്ന് വിശീദകരണവുമായി നടി രംഗത്തെത്തി. താന്‍ കഴിച്ചത് പോത്തിറച്ചിയാണെന്നും ഗോമാംസമല്ലെന്നുമാണ് വിശദീകരണം.

ഗോവധവുമായി ബന്ധപ്പെട്ട് രാജ്യത്ത് സംഘ്പരിവാര്‍ സംഘടനകളുടെ നിരീക്ഷണം ശക്തമായിരിക്കെയാണ് നടിക്കെതിരായ ആരോപണം. താന്‍ ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴിച്ചത് ബീഫല്ല പോത്തിറച്ചിയാണെന്നും നടി പറഞ്ഞു

ടേബിളില്‍ ഒരു ബീഫ് വിഭവം ഇരിക്കുന്ന ഒരു സുഹൃത്തുമായുള്ള തന്റെ ഒരു ലഞ്ചിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. അത് തെറ്റിദ്ധാരണ പരത്തുന്നതാണ്. അതില്‍ ദൃശ്യമാകുന്നത് നിയമാനുസൃതം ഉപയോഗിക്കാവുന്ന പോത്തിറച്ചിയാണ്.

മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നു ഒന്നായതിനാലാണ് താന്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. അത്തരം ഒരു ഉദ്ദേശം തനിക്കില്ലെന്നും താരം ട്വീറ്റില്‍ പറഞ്ഞു. സുഹൃത്ത് പാകം ചെയ്ത ഭക്ഷണമായിരുന്നു അതെന്നും താരം പറഞ്ഞിട്ടുണ്ട്.

Read more topics: Kajol, beef, video
English summary
Did Kajol eat beef in controversial, viral video? Actor says its buff
topbanner

More News from this section

Subscribe by Email