Sunday September 23rd, 2018 - 12:44:am
topbanner

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്

rajani v
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്

കൊല്‍ക്കത്ത: സുപ്രീംകോടതിയും ജസ്റ്റിസ് കര്‍ണനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അടക്കമുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടു.

കൂടാതെ അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട് ജസ്റ്റിസ് കര്‍ണന്‍.സുപ്രീംകോടതി ചീഫ് ജസ്റ്റസിനെ കൂടാതെ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ഗോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെ അറസ്റ്റ് ചെയ്യാനാണ് കര്‍ണന്റെ ഉത്തരവ്.

കോടതിയലക്ഷ്യത്തിന് തനിക്കെതിരെ കേസെടുത്ത ഇവര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും കര്‍ണന്‍ പറയുന്നു. താനൊരു ദളിതനാണെന്ന കാര്യം ഇവര്‍ അവഗണിച്ചതായും ഉത്തരവില്‍ കര്‍ണന്‍ വ്യക്തമാക്കുന്നു. തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും തരാതിരുന്ന ചീഫ് ജസ്റ്റിസും സംഘവും, തനിക്കെതിരെ ഗൂഢാലോചന നടത്തുകയും തന്നെ അപമാനിക്കുന്ന രീതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തെന്നും കര്‍ണന്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു തരത്തിലുള്ള വിചാരണയും നടക്കാതെ തന്നെ അറസ്റ്റ് ചെയ്യാനും മാനസികനിലപരിശോധിക്കാനും ഉത്തരവിട്ട സുപ്രീംകോടതി ന്യായാധിപന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയെന്നും അറസ്റ്റ് വാറന്റില്‍ കര്‍ണന്‍ പറയുന്നുണ്ട്.ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് സുപ്രീംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റ് വരിക്കാന്‍ തയ്യാറാവാത്ത പക്ഷം ജഡ്ജിമാര്‍ പാര്‍ലമെന്റിനെ സമീപക്കണമെന്നും ഉത്തരവിലുണ്ട്.

English summary
justice karnan ordered seven justice arrest
topbanner

More News from this section

Subscribe by Email